Deshabhimani

നവജാത ശിശുവിനെ വിറ്റു, കുറ്റബോധം തോന്നിയപ്പോൾ സ്റ്റേഷനിലെത്തി; നാലുപേര്‍ കൈമാറിയ കുട്ടിയെ പൊലീസ് വീണ്ടെടുത്തു

new born
വെബ് ഡെസ്ക്

Published on Sep 30, 2026, 03:35 PM | 1 min read

ഔറംഗബാദ്: ലിവിങ് ടുഗദര്‍ പങ്കാളികളായ ദമ്പതികൾ തങ്ങളുടെ ഒരു മാസംപ്രായമായ കു‍ഞ്ഞിനെ വിറ്റു. ഇരുവര്‍ക്കും പിന്നീട് കുറ്റ ബോധവും സങ്കടവും തോന്നിയതോടെ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള നാടോടി തൊഴിലാളികളാണ്. പരാതി പൊലീസിൽ എത്തുമ്പോഴേക്കും പലരായി കൈമാറി കുഞ്ഞ് ഹൈദരബാദിൽ എത്തിക്കപ്പെട്ടിരുന്നു.


ഏതൊക്കെയോ രേഖകളിൽ ഒപ്പിടുവിച്ച് ചിലര്‍ ബലമായി കുഞ്ഞിനെ കൊണ്ടു പോയി എന്നാണ് പൊലീസിൽ പരാതി നൽകിയരുന്നത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ വിറ്റ് കിട്ടിയ 1.2 ലക്ഷം രൂപയ്ക്ക് രണ്ട് മൊബൈൽ ഫോണും സ്വര്‍ണാഭരണങ്ങളും വാങ്ങിച്ചിരുന്നു. ഇത് കണ്ടെത്തിയതോടെ കുഞ്ഞിനെ വിറ്റതാവാം എന്ന് പൊലീസ് ഉറപ്പിച്ചു. എങ്കിലും അമ്മയുടെ സങ്കടവും കണ്ടതോടെ അന്വേഷണം ഊര്‍ജിതമാക്കി.


ജൂലയ് അഞ്ചിന് ജനിച്ച കുട്ടിയെ ആഗസ്തിലാണ് വില്പന നടത്തിയത്. കൗശല്യ പവാർ, മകൾ സീമ റെഷ്വാൾ എന്നിങ്ങന രണ്ട് സ്ത്രീകളാണ് ആദ്യം കുഞ്ഞിനെ വാങ്ങിച്ചത്. അവരിൽ നിന്നും സംഗീത അവ്ഹാഡ് എന്ന സ്ത്രീ വാങ്ങിച്ചു. അവര്‍ തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശിയായ സുരേഷ് ഗുണ്ടുക്കയ്ക്ക് 3.5 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ കൈമാറി. സുരേഷ് പിന്നീട് ഹൈദരാബാദിൽ തുണിക്കച്ചവടം നടത്തുന്ന, ചികിത്സ നടത്തിയിട്ടും കുട്ടികളുണ്ടാകാത്ത ഒരു ബന്ധുവിന് കുഞ്ഞിനെ കൈമാറി. അവര്‍ താലോലിച്ച് വളര്‍ത്തുകയായിരുന്നു.


മുകുന്ദ്വാഡി പോലീസ് സ്റ്റേഷനിലാണ് അമ്മ പരാതിയുമായി എത്തിയത്. അവരുടെ അന്വേഷണത്തിൽ ഒരോ ഘട്ടങ്ങളായി കൈമാറിയ വ്യക്തികളെ കണ്ടെത്തി. കുഞ്ഞിനെ വാങ്ങിക്കയും വിൽക്കുകയും ചെയ്ത ഇടനിലക്കാരിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അസൽ രക്ഷിതാക്കൾക്കെതിരെയും കേസ് എടുത്തു. നിലവിൽ കുഞ്ഞിനെ ഛത്രപതി സംഭാജിനഗറിലെ അനാഥാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയായിരിക്കും കുഞ്ഞിന്റെ തുടർന്നുള്ള സംരക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home