ജോലി ഇല്ലെന്നറിഞ്ഞത് തിങ്കളാഴ്ച തൊഴിലിനായി എത്തിയപ്പോൾ മാത്രം

കളമശേരി: എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 26 പേരെ പിരിച്ചുവിട്ടത് മാനുഷിക പരിഗണന പോലുമില്ലാതെ. ഞായർ അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയവരെയാണ് ഒരു മര്യാദയും കൂടാതെ ആശുപത്രി അധികൃതർ ഇനിമുതൽ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് കാട്ടി പിരിഞ്ഞുപോകാനാവശ്യപ്പെട്ടത് .
തിങ്കളാഴ്ച ജീവനക്കാർക്ക് ജോലി സമയം നിശ്ചയിച്ചിരുന്നു. ഇതിനായി ഇവരെത്തിയപ്പോഴാണ് ജോലിയിൽ കയറേണ്ടെന്ന് പറഞ്ഞത്. മാന്യമായി ജോലിയിൽ നിന്നും പരിഞ്ഞുപോകുന്നതിനുള്ള അവസരം പോലും ഇവർക്ക് നിഷേധിക്കപ്പെടുകയായിരുന്നു. നിയമ പ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് 60ന് മുകളിൽ പ്രായമുള്ളവരുടെ സേവനം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.








0 comments