കാലടി സർവകലാശാല; വിദ്യാർഥികളുടെ ഹർജിയിൽ നാളെ വാദം

കൊച്ചി : സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. മാപ്പപേക്ഷ നൽകിയാൽ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന കാലടി സംസ്കൃത സര്‍വകലാശാലയുടെ തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ വിദ്യാർഥികളോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി സർവകലാശാലയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 3 മാസം സസ്പെൻഡ് ചെയ്തിട്ട് ഇനിയെന്തിനാണ് വിദ്യാർഥികൾ മാപ്പു പറയേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികളെ ഇത്ര ദിവസം പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീർന്നില്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തിനാണെന്നും ചോദിച്ചു.
വിദ്യാർഥികളുടെ സസ്പെൻഷൻ 75 ദിവസവും മൂന്ന് വിദ്യാർഥികളുടെ നിരാഹരസമരം 14 ദിവസവും പിന്നിട്ടു. സസ്പെൻഷൻ കാലയളവിൽ ക്യാമ്പസിൽ പ്രവേശിച്ചെന്ന കുറ്റം ചുമത്തി നാലുപേരുടെ സസ്പെൻഷൻ വീണ്ടും നീട്ടിയിരുന്നു. ആഗസ്‌ത് 13ലെ സമരത്തെ തുടർന്ന് സെപ്തംബർ ഒന്നിനാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തത്.








0 comments