print edition കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ ; എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം

കൊച്ചി
കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. തിങ്കളാഴ്‌ച നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ ആകെയുള്ള ഏഴുസീറ്റും എസ്‌എഫ്‌ഐ എതിരില്ലാതെ നേടി. ചെയർപേഴ്‌സണായി കെ യു നികുഞ്ജനും (സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രം) ജനറൽ സെക്രട്ടറിയായി കെ എൽ അതുല്യയും (കാലടി മുഖ്യകേന്ദ്രം) തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്‌സൺ – അപ്‌സര എസ് ജയരാജൻ (പയ്യന്നൂർ), ജോയിന്റ് സെക്രട്ടറിമാർ– പി എസ് അർച്ചന (കാലടി), എം സി ഷിഫ്‌ന (കൊയിലാണ്ടി), എക്‌സിക്യൂട്ടീവ്–
സി പി ശ്രദ്ധ (കാലടി), ദേവിക രാജു (കാലടി) എന്നിവരും വിജയിച്ചു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 20 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളിൽ 17ഉം നേടി എസ്‌എഫ്‌ഐ വിജയം ഉറപ്പിച്ചിരുന്നു. സർവകലാശാലയിൽ നടന്ന ആഹ്ലാദപ്രകടനത്തിനുശേഷം ചേർന്ന യോഗത്തിൽ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഋതിഷ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എം അശ്വന്ത് എന്നിവർ സംസാരിച്ചു.










0 comments