ad
Deshabhimani

print edition കെ ടെറ്റ്‌: ഹർജികളിൽ വാദം പൂർത്തിയായി

K TET.jpg
വെബ് ഡെസ്ക്

Published on May 14, 2026, 12:36 AM | 1 min read

ന്യൂഡൽഹി : കേരളത്തിലെ അരലക്ഷത്തോളം അധ്യാപകരെ ബാധിച്ച കെ ടെറ്റ്‌ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി. ജഡ്‌ജിമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച്‌ വിധി പറയാൻ മാറ്റി. സംസ്ഥാന സർക്കാരും അധ്യാപക സംഘടനകളും നൽകിയ ഹർജികളാണ്‌ പരിഗണിച്ചത്‌.


സർവീസിലുള്ള അധ്യാപകർക്ക്‌ സ്ഥിരംനിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ്‌ നിർബന്ധമാക്കിയ കഴിഞ്ഞ വർഷത്തെ ഉത്തരവ്‌ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്ക്‌ തിരിച്ചടിയായിരുന്നു. യോഗ്യത ഇല്ലാത്തവർ പരീക്ഷയെഴുതണമെന്നും പരാജയപ്പെട്ടാൽ രാജിനൽകണമെന്നുമായിരുന്നു ഉത്തരവ്‌. വിരമിക്കാൻ അഞ്ചുവർഷം ബാക്കിയുള്ളവർക്ക്‌ മാത്രം ഇളവ്‌ നൽകി. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസരംഗത്ത്‌ രാജ്യത്തിന്‌ മാതൃകയായ കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണെന്നും അധ്യാപകർക്ക്‌ മികച്ച പരിശീലനമുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിനായി സി കെ ശശി ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home