Deshabhimani

'നെല്ലിക്കയല്ലേ അയച്ചത്, കുഴപ്പമില്ല'; ഉണ്ണിത്താനെതിരെ മുരളീധരനും

Rajmohan Unnithan K Muraleedharan

രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Nov 28, 2026, 04:33 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസിൽ പരസ്യ വെല്ലുവിളികളും സൈബർ പോരും രൂക്ഷമായിരിക്കെ രാജ്മോഹൻ ഉണ്ണിത്താനെതിരായ നീക്കത്തിന് പിന്തുണയുമായി കെ മുരളീധരൻ. ഷാഫി പറമ്പിലിന്റെ അനുയായികൾ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്‌ക്കാൻ നെല്ലിക്കകൾ കൊറിയർ അയച്ചതിനെ മുരളീധരൻ ന്യായീകരിച്ചു. 'നെല്ലിക്കയല്ലേ അയച്ചത്, കുഴപ്പമില്ല' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എന്നാൽ കാസർകോട്ടെ യൂത്ത് കോൺ​ഗ്രസുകാർ ഷാഫി പറമ്പിലിന് ​ഗർഭനിരോധന ഉറകൾ അയച്ചതിനെ 'അയ്യേ വൃത്തികേട്' എന്നായിരുന്നു മുരളീധരൻ പ്രതികരിച്ചത്.


കോൺ​ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടൽ പാഴ്സൽ പോരിലേക്കാണ് കടന്നിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഉണ്ണിത്താന് നെല്ലിക്കകൾ പാഴ്സൽ അയക്കുകയും ഷാഫിയെ അനുകൂലിച്ച് ഫ്ലക്സുകൾ വെക്കുകയും ചെയ്തത്. ഇതിന് പിന്നാലെ കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഷാഫിക്ക് ​ഗർഭനിരോധന ഉറകൾ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.


ദൃശ്യങ്ങൾ വന്ന പേജ് ഔദ്യോ​ഗികമല്ലെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ അതേ പേജ് വർഷങ്ങളായി യൂത്ത് കോൺ​ഗ്രസിന്റെയും കോൺ​ഗ്രസിന്റെയും പ്രചാരണപരിപാടികൾ പങ്കുവെക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home