ad
Deshabhimani

സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടി നൽകി കെ കെ ശൈലജ

Shailaja Teacher

കെ കെ ശൈലജയുടെ റാലിയില്‍ നിന്ന് (ഇടത്) സണ്ണി ജോസഫ് (വലത്)

വെബ് ഡെസ്ക്

Published on Mar 21, 2026, 04:26 PM | 1 min read

കണ്ണൂർ: കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടി നൽകി പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. തെരഞ്ഞെ‌ടുപ്പുകളിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ടെന്നും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ് പാർ‌ടിയിലെ സ്ഥാനങ്ങളെന്നും നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയ ശൈലജ പ്രതികരിച്ചു.


പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. വടകരയിൽ തോറ്റപ്പോൾ കെ കെ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി, ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തും എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പരിഹാസം.


'പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത് വലിയ കാര്യമാണ്. നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ് പാർടിയിൽ സ്ഥാനങ്ങൾ. സ്വാഭാവികമായാണ് കേന്ദ്രകമ്മിറ്റിയിൽ എത്തിയത്. പേരാവൂരിൽ ഞാൻ മുൻപും ജയിച്ചിട്ടുണ്ട്. സണ്ണി ജോസഫ് പറയുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കും. അസംബ്ലി തെരഞ്ഞെടുപ്പിലെ പാറ്റേൺ അതല്ല. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണ്,' കെ കെ ശൈലജ പ്രതികരിച്ചു.


കോഴിക്കോട് നടന്ന പാർട്ടി കോൺ​ഗ്രസിൽ 2012 ലാണ് ശൈലജ പാർട്ടി കേന്ദ്ര കമ്മിറ്റി അം​ഗമായത്. എന്നാൽ 2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര കമ്മിൽ എത്തിയതെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. അതല്ല. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണ്,' കെ കെ ശൈലജ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home