ad
Deshabhimani

പാർലമെന്ററി സമിതിക്ക്‌ എഴുതി നൽകി; വസതിയിൽനിന്ന്‌ പണംകണ്ടെടുത്തിട്ടില്ലെന്ന്‌ ജസ്‌റ്റിസ്‌ വർമ

Justice Varma
avatar
സ്വന്തം ലേഖകൻ

Published on Jan 16, 2026, 03:29 AM | 1 min read

 ന്യൂഡൽഹി : തന്റെ വസതിയിൽനിന്ന്‌ പണം കണ്ടെടുത്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച്‌ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി യശ്വന്ത്‌ വർമ. ഇംപീച്ച്‌മെന്റ്‌ നടപടികളുടെ ഭാഗമായി ലോക്‌സഭാ സ്‌പീക്കർ നിയമിച്ച മൂന്നംഗ അന്വേഷണ സമിതിക്ക്‌ ജസ്‌റ്റിസ്‌ വർമ തന്റെ ഭാഗം എഴുതി നൽകി. ഡൽഹിയിലെ വസതിയിൽ കഴിഞ്ഞ വർഷം മാർച്ച് 14-ന്‌ രാത്രി തീപിടിത്തമുണ്ടായപ്പോൾ താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും വസതിയിൽനിന്ന്‌ പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ​


സുപ്രീംകോടതി ജഡ്‌ജി അരവിന്ദ്‌ കുമാർ അധ്യക്ഷനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, മുതിർന്ന അഭിഭാഷകൻ ബി വി ആചാര്യ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ്‌ മറുപടി നൽകിയത്‌. സമാന മറുപടിയാണ്‌ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിക്കും വർമ നൽകിയത്‌. തനിക്കെതിരെ ചട്ടവിരുദ്ധമായി സ്‌പീക്കർ രൂപീകരിച്ച സമിതി റദ്ദാക്കണമെന്ന വർമയുടെ ആവശ്യത്തിൽ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home