print edition വീട്ടമ്മയുടെ ആത്മഹത്യ ; ജോസ് ഫ്രാങ്ക്ളിന്റെ മൊഴിയെടുത്തു

നെയ്യാറ്റിൻകര
വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ജോസ് ഫ്രാങ്ക്ളിന്റെ മൊഴിയെടുത്തു. സംഭവത്തോടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ഒറ്റപ്പെടുത്തിയതിനാൽ വെള്ളിയാഴ്‌ച തനിച്ചാണ് സ്റ്റേഷനിലെത്തിയത്. മുൻകൂർ ജാമ്യമെടുത്തശേഷം കഴിഞ്ഞദിവസം സ്‌റ്റേഷനിൽ ഒപ്പിടാനെത്തിയതും തനിച്ചാണ്. കുറ്റമൊന്നും ചെയ്തില്ലെന്നും ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാനാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ജോസ് ഫ്രാങ്ക്ളിന്റെ മൊഴി. വീട്ടമ്മയുടെ രണ്ട് ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്.
ലൈംഗികപീഡനം ഉൾപ്പെടെ ഗുരുതരമായ വെളിപ്പെടുത്തലാണ് കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ, മകനുവേണ്ടി എഴുതിയ മറ്റൊരു കുറിപ്പിൽ ജോസ് ഫ്രാങ്ക്‌ളിനിൽനിന്ന് പണം വാങ്ങിയെടുക്കണമെന്നും എഴുതിയിരുന്നു. മൊഴിയെടുത്തശേഷം വിട്ടയച്ചു. മുന്പും നിരവധി പരാതികൾ ജോസ് ഫ്രാങ്ക്ളിനെതിരെ ഉയർന്നിട്ടുള്ളതിനാൽ കടുത്ത നിലപാടെടുക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം കത്തയച്ചിട്ടും സസ്‌പെൻഷനിൽമാത്രം ഒതുക്കുകയായിരുന്നു. ഇയാൾ കോൺഗ്രസിന്റെ പ്രധാന സാന്പത്തികസ്രോതസ്സായതിനാൽ ഉന്നതനേതൃത്വം പലഘട്ടത്തിലും സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.









0 comments