മധുരം, മോഹനം ; ഒന്നാംസമ്മാനം കൈയെത്തിപ്പിടിച്ച ആഹ്ലാദച്ചിരി

തൊടുപുഴ : ഇക്കുറി മോഹിനിയാട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ജംഷീനയുടെ ചിരി വേദിയാകെ പടർന്നു. മൂന്നുപ്രാവശ്യം കൈവിട്ടുപോയ ഒന്നാംസമ്മാനം കൈയെത്തിപ്പിടിച്ച ആഹ്ലാദച്ചിരി.
തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ ജംഷീനാ ജമാൽ ചെറുപ്പത്തിലേ നൃത്തപഠനം തുടങ്ങി. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ. കഴിഞ്ഞ മൂന്നുവർഷമായി എംജി കലോത്സവത്തിൽ മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്‍തിപ്പെടേണ്ടിവന്നു. ഇതാണ് ഇക്കുറി തിരുത്തിയത്. ഒപ്പനയ്‍ക്കും മത്സരിക്കുന്നുണ്ട്.
പെരുമ്പാവൂർ മാറംപള്ളി തോണിപ്പറമ്പിൽ ടി എ ജമാലിന്റെയും ഷീബയുടെയും മകളാണ്. ഗുരുവായൂർ ക്ഷേത്രത്തിലാണ് കഥകളി അരങ്ങേറിയത്. വലിയ പെരുന്നാൾ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മനസാവാച, പ്രാവ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.










0 comments