യുഡിഎഫിന്റെ നുണ പ്രചരണത്തിന് കൈകോർത്ത് മാധ്യമങ്ങളും

മുദ്രാവാക്യം വിളിക്കുന്നവരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍ (ഇടത്) ജെ ചിഞ്ചുറാണി (വലത്)
തിരുവനന്തപുരം: വികസനം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലനിൽപ്പില്ലെന്ന് ഉറപ്പുള്ള യുഡിഎഫ് നേതൃത്വം നുണ പടച്ചുവിടുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടിച്ചിറക്കുന്ന നുണകൾ പ്രചരിപ്പിക്കുന്നതാകട്ടെ മാധ്യമങ്ങളും. വോട്ടുതേടിയെത്തിയ എൽഡിഎഫ് സ്ഥാനാർഥിയെ പൊതുജനം തടഞ്ഞു നിർത്തി എന്നതാണ് വ്യാപകമായി പ്രചരിക്കുന്ന നുണ. വസ്തുത മറച്ചുവെച്ചാണ് ഇത്തരം പ്രചരണത്തിന് മാധ്യമങ്ങൾ കുടപിടിക്കുന്നു എന്നതാണ് വിരോധാഭാസം.
ജെ ചിഞ്ചുറാണിയെ പൊതുജനം തടഞ്ഞു നിർത്തിയോ..? വസ്തുത അറിയാം
ജെ. ചിഞ്ചുറാണിയെ വട്ടപ്പാറ തേവയിൽ നാട്ടുകാർ തടഞ്ഞുനിർത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തെറ്റായ പ്രചാരണം മാത്രമാണ് ഇത്. വട്ടപ്പാറയിലെ നാട്ടുകാരുടെ ക്ഷണപ്രകാരം രാവിലെ 9 മണിക്ക് പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും വേണ്ടിയാണ് ചിഞ്ചുറാണി സ്ഥലത്തെത്തിയത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കോൺട്രാക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ അനാസ്ഥകൾ വ്യക്തമായി നാട്ടുകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവർ വിശദീകരിക്കുകയും ചെയ്തു. ഈ വിശദീകരണ ചർച്ചയ്ക്ക് ശേഷം രാഷ്ട്രീയ ലക്ഷ്യം വെച്ച് എത്തിയ കുറച്ചു പേർ നിർത്താതെ മുദ്രാവാക്യം വിളിച്ച് എത്തുകയും തർക്കമുണ്ടാക്കുകയും ചെയ്തു.
മുദ്രാവാക്യം വിളിച്ചവരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോ ആണ് ഇന്ന് വസ്തുതയ്ക്ക് നിരക്കാതെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ ലഭിച്ചതോടെ വസ്തുതയെന്ത് എന്ന് അന്വേഷിക്കുക പോലും ചെയ്യാതെ വോട്ടു ചോദിച്ചെത്തിയ ചിഞ്ചുറാണിയെ നാട്ടുകാർ തടഞ്ഞുവെന്ന തലക്കെട്ടോടെ വാർത്തയും നൽകി. നിമിഷ നേരംകൊണ്ട് യുഡിഎഫും പ്രചരണം ഏറ്റെടുത്തു.










0 comments