ad
Deshabhimani

print edition "വിക്ഷേപണകേന്ദ്രം 
സ്വകാര്യ കമ്പനിക്ക് 
നൽകുന്നത് മണ്ടത്തരം'; വിമർശവുമായി ജി മാധവൻ നായർ

Madhavan nair.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 12:38 AM | 1 min read

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ നിർമാണവും വിക്ഷേപണ കേന്ദ്രങ്ങളുടെ നടത്തിപ്പുമടക്കം സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ. ഐഎസ്ആർഒയ്‌ക്ക്‌ പകരമാകാൻ സ്വകാര്യ കമ്പനികൾക്ക് കഴിയില്ല.


മണ്ടത്തരമാണ്‌ കാണിക്കുന്നത്‌. അനാവശ്യമായ ഉദ്യോഗസ്ഥ ഭരണം ഐഎസ്‌ആർഒയെ നശിപ്പിക്കും. രണ്ട് വിക്ഷേപണ പരാജയങ്ങൾ മുതലെടുത്ത് സംവിധാനത്തെ ആകെ ഇടിച്ചുതാഴ്‌ത്തരുത്‌. സ്വകാര്യ റോക്കറ്റുകളെ ഐഎസ്‌ആർ റോക്കറ്റുമായി താരതമ്യം ചെയ്-താൽ ആനയും ആടും പോലിരിക്കും. ബഹിരാകാശ രംഗത്ത് മുന്നേറാൻ വൻ നിക്ഷേപം ആവശ്യമാണെന്നും ഐഎസ്ആർഒയിലെ ഒഴിവുകൾ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നത് നിർത്തുമെന്നും അത് സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ഏറ്റെടുക്കുമെന്നും ഇന്ത്യൻ നാഷണൽ സ്‌പേസ്‌ പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞതിന് പിന്നാലെയാണ് മാധവൻ നായരുടെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home