print edition ട്രെയിനുകളിൽ അനധികൃത ഇ- കാറ്ററിങ് വ്യാപകം: കണ്ണടച്ച് റെയിൽവേ, ഒടുവിൽ നടപടി

കൊല്ലം: യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വൻ ഭീഷണിയുയർത്തി റെയിൽവേയിൽ അനധികൃത ഇ–- കാറ്ററിങ് സ്ഥാപനങ്ങൾ പിടിമുറുക്കുന്നു. പരക്കെ പരാതി ഉയർന്നതോടെ ഐആർസിടിസി 14 വെബ്‌സൈറ്റുകളെ കരിമ്പട്ടികയിൽപ്പെടുത്തി നിയമനടപടി ആരംഭിച്ചു.
ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരപരിശോധന റെയിൽവേ കൃത്യമായി നടത്താത്തതാണ് ഇവർക്ക് വളമായത്. ഈ അനധികൃത വെബ്‌സൈറ്റുകൾ യാത്രക്കാർക്കായി ഭക്ഷണം ശേഖരിച്ചിരുന്നത് വൃത്തിഹീനമായ ഭക്ഷണശാലകളിൽനിന്നാണ്. പാചകത്തൊഴിലാളികൾക്കോ ഡെലിവറി ജീവനക്കാർക്കോ മെഡിക്കൽ സ്ക്രീനിങ് നടത്താറില്ല. സൈബർ സുരക്ഷയിലും വലിയ വെല്ലുവിളിയുയർത്തി.
യാത്രക്കാർ ഭക്ഷണം ബുക്ക് ചെയ്യാൻ ഐആർസിടിസിയുടെ ഔദ്യോഗിക ഇ- കാറ്ററിങ് വെബ്‌സൈറ്റോ ആപ്പുകളോ ഉപയോഗിക്കണമെന്ന് റെയിൽവേ അറിയിച്ചു.










0 comments