ഇറാൻ പടക്കപ്പൽ കൊച്ചി തീരത്ത്; ഐറിസ് ലവൻ നങ്കൂരമിട്ടത് തകരാറിനെ തുടർന്ന്

കൊച്ചി: സാങ്കേതിക തകരാർ മൂലം ഇറാനിയൻ പടക്കപ്പലായ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു. വിശാഖപട്ടണത്തിൽ നടന്ന രാജ്യാന്തര നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് കപ്പലിന് തകരാർ സംഭവിച്ചത്. ഫെബ്രുവരി 28-ന് തന്നെ കപ്പൽ അധികൃതർ ഇന്ത്യയുടെ അനുമതി തേടിയിരുന്നു.
തുടർന്ന് മാർച്ച് ഒന്നിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് മാർച്ച് നാലിന് കപ്പൽ കൊച്ചിയിലെത്തിയത്. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിയൻ പടക്കപ്പലിന് ഇന്ത്യൻ തീരത്ത് അഭയം നൽകിയത് നയതന്ത്രപരമായും ശ്രദ്ധേയമാണ്.
നേരത്തെയും ഇറാന്റെ രണ്ട് കപ്പലുകൾ സമാനമായ രീതിയിൽ ഇന്ത്യൻ തീരങ്ങളിൽ നങ്കൂരമിട്ടിരുന്നു. തകരാറുകൾ പരിഹരിച്ച ശേഷം കപ്പൽ ഉടൻ മടങ്ങുമെന്നാണ് സൂചന. കൊച്ചിയിൽ കപ്പലിന് ആവശ്യമായ അറ്റകുറ്റപ്പണികളും ക്രമീകരണങ്ങളും നടത്താനുള്ള തയാറെടുപ്പുകൾ നേവൽ അധികൃതർ ചെയ്തു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് കൊച്ചി നേവൽ ബേസിൽ താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.










0 comments