ad
Deshabhimani

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കും

Kannur International Airport
വെബ് ഡെസ്ക്

Published on Jun 21, 2026, 10:43 AM | 1 min read

​മട്ടന്നൂർ : പശ്ചിമേഷ്യയിലെ യുദ്ധഭീഷണി അവസാനിച്ചതോടെ വിമാന കമ്പനികൾ നിർത്തിവച്ച കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കും. ആഴ്ചയിൽ 69 സർവീസുകളാണ്​ വിവിധ രാജ്യങ്ങളിലേക്ക് പുനരാരംഭിക്കുന്നത്​. പ്രതിസന്ധിയെതുടർന്ന് താൽക്കാലികമായി മുടങ്ങിയ സർവീസുകളാണിവ​. യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ്​ ഒന്നുമുതൽ തുടങ്ങുക​.


അബുദാബിയിലേക്ക്​ 14, ഷാർജയിലേക്ക്​ 12, ദോഹ -10, ദുബൈ –9, ഫുജൈറ – 7, മസ്കറ്റ് – 4, റിയാദ് – 3, റാസ് അൽ ഖൈമ – 3, കുവൈറ്റ് –3, ജിദ്ദ – 2, ബഹ്‌റൈൻ – 2 എന്നിങ്ങനെയാണ്​ പുനരാരംഭിക്കുന്ന സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും അബുദാബി സർവീസുകൾ പുനരാരംഭിച്ചതും ഇൻഡിഗോയുടെ ഫുജൈറ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചതും കണ്ണൂരിന്​ പുതിയ ഉണർവാകും. പശ്‌ചിമേഷ്യ പ്രതിസന്ധി കാരണം താൽക്കാലികമായി കുറവുകളോ റദ്ദാക്കലുകളോ നേരിട്ട നിരവധി ഗൾഫ് റൂട്ടുകളും സാധാരണ നിലയിലായിട്ടുണ്ട്​. എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു സർവീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്‌. ഇൻഡിഗോ ഹൈദരാബാദ് വിമാനങ്ങളും ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home