വികസനം ചർച്ചചെയ്യാനാണ് താൽപര്യം: എം സ്വരാജ്

നിലമ്പൂർ: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവും ചർച്ചചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഇങ്ങനെ പലനാടകങ്ങളും വിവാദങ്ങളുമുണ്ടാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. അതിന്റെ പുറകേ പോകാൻ ഞങ്ങൾക്ക് താൽപര്യമില്ല. തന്റെ വാഹനം പരിശോധിച്ചതിനെക്കുറിച്ച് ഷാഫി പറമ്പിൽ എംപി നടത്തിയ പരമാർശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാഹനം പരിശോധിക്കുകയെന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുടെ ഭാഗമാണ്. യുഡിഎഫ് നേതാക്കളുടെ വാഹനം പരിശോധിക്കേണ്ട എന്ന് നിയമം ഉണ്ടാക്കുകയാണെങ്കിൽ അങ്ങനെയാകട്ടെ. നിലമ്പൂരിലെ മുൻ എംപിയുടെ വാഹനമുൾപ്പെടെ കഴിഞ്ഞദിവസം പരിശോധിച്ചതായാണ് അറിയുന്നത്. എൽഡിഎഫ് പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനം പരിശോധിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. ആരുടേതും പരിശോധിക്കാമെന്നും സ്വരാജ് പറഞ്ഞു.










0 comments