ad
Deshabhimani

'പിന്തുണ വേണ്ടെങ്കിൽ തുറന്നു പറയണം'; കോൺ​ഗ്രസിനെതിരെ ഓർത്തഡോക്സ്‌ സഭ

Fr Dr Thomas Varghese Amayil
വെബ് ഡെസ്ക്

Published on Oct 20, 2025, 06:17 PM | 1 min read

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് മലങ്കര ഓർത്തഡോക്സ്‌ സഭ. പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചില തീരുമാനങ്ങൾ കാണുമ്പോൾ സഭയും, സമൂഹവും തുറന്നു പറയുമെന്ന് ഓർത്തഡോക്സ്‌ സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർ‍​ഗീസ് അമയിൽ പറഞ്ഞു. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ കാര്യങ്ങൾ സഭ തീരുമാനിക്കേണ്ടെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിമർശനത്തിന് പിന്നാലെയാണ് രൂക്ഷവിർശനവുമായി ഓർത്തഡോക്സ്‌ സഭ രം​ഗത്തെത്തിയത്.



Related News


'രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർടികൾ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളിൽ 100 ശതമാനം തൃപ്തിയുണ്ടാകുന്നില്ല എന്ന് സമ്മതിക്കേണ്ടി വരുന്നതും പാർടി നേതൃത്വത്തിൻ്റെ മാത്രം പ്രശ്നമാണ്. പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചില തീരുമാനങ്ങൾ കാണുമ്പോൾ സഭയും, സമൂഹവും തുറന്നു പറയും. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. കഴിവുള്ള നേതാക്കൻമാർ നേതൃത്വത്തിൽ വരണം എന്നത് പൗരൻമാരുടെ സ്വപ്നമാണ്. അവരെ മതത്തിൻ്റെയും, താൽപ്പര്യങ്ങളുടെയും പേരിൽ തഴയുന്നത് സങ്കടകരമാണ്. ആ അഭിപ്രായത്തിന് ചെവികൊടുക്കാത്തവർ എങ്ങനെ ജനാധിപത്യത്തിൻ്റെ കാവൽക്കാരാകും? ഇനി അതല്ല, മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവർ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്'- ഫാ. ഡോ. തോമസ് വർ‍​ഗീസ് അമയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home