കേരളത്തിൽ കായികതാരങ്ങൾക്ക് മുന്തിയ പരിഗണന : ഐ എം വിജയൻ

ഐ എം വിജയൻ മീറ്റ് ദി പ്രസ്സിൽ. ഭാര്യ രാജി സമീപം
തൃശൂർ : സംസ്ഥാന സർക്കാർ കായിക താരങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് പത്മശ്രീ നേടിയ ഐ എം വിജയൻ പറഞ്ഞു. മൂന്ന് വർഷത്തിനകം നാനൂറിലധികം കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകിയെന്നും ഫുട്‌ബോൾ കളിയിൽ മികച്ച അനുഭവവും ആത്മവിശ്വാസവും ലഭിച്ചത് കേരള പൊലീസ് ടീമിൽ നിന്നാണെന്നും വിജയൻ പറഞ്ഞു. തൃശൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിജയൻ.
ലോക കപ്പിൽ ഇന്ത്യ കളിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോഴത്തെ കളിക്കാരെക്കൊണ്ട് ലോകകപ്പ് കളിക്കുക ഏളുപ്പമല്ല. ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ ഇന്ത്യയിൽ ഫുട്‌ബോൾ ഉണ്ടെന്ന് ലോകത്തിന് ബോധ്യമായി. സർവീസിൽനിന്ന് വിരമിച്ചാൽ കേരള പൊലീസിന്റെ ഫുട്‌ബോൾ അക്കാദമിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫുട്‌ബോൾ കളിയിൽ ആത്മവിശ്വാസം പകർന്നത് അമ്മയും ഭാര്യയുമാണെന്ന് വിജയൻ പറഞ്ഞു.
മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ബി ബാബു അധ്യക്ഷനായി. വിജയന്റെ ഭാര്യ രാജിയും പങ്കെടുത്തു.










0 comments