print edition ഹൈബ്രിഡ് കഞ്ചാവുകേസ് ; കുറ്റപത്രം സമർപ്പിച്ചു, സംവിധായകൻ സമീർ താഹിർ പ്രതി

കൊച്ചി
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാസംവിധായകരടക്കം പിടിയിലായ കേസിൽ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകൻ സമീർ താഹിർ അടക്കം നാലുപേരെ പ്രതിയാക്കിയാണ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഗോശ്രീ പാലത്തിനുസമീപം സമീർ താഹിർ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽനിന്ന് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ (35), അഷ്റഫ് ഹംസ (49), ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് (35) എന്നിവരെ ഏപ്രിൽ 27നാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് സമീറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ചോദ്യംചെയ്‌തശേഷം സമീറിനെയും അറസ്റ്റ് ചെയ്‌തു. ലഹരി ഉപയോഗിക്കാൻ സൗകര്യം ചെയ്‌തുകൊടുത്തതിനായിരുന്നു അറസ്റ്റ്.
ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് ഫ്ലാറ്റിൽ എത്തിച്ചത്. ഷാലിഫിന് കഞ്ചാവ് നൽകിയത് കോഴിക്കോട് സ്വദേശി നവീൻ ആണെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.








0 comments