ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ല, ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനിൽക്കാത്തതിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ് പൊള്ളിച്ചു. ചടയമംഗലം സ്വദേശി റെജുല (35) യ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് സജീറിനെനെതിരെ യുവതിയുടെ ബന്ധുക്കള്‍ ചടയമംഗലം പൊലീസിൽ പരാതി നൽകി
ബുധൻ രാവിലെയാണ് സംഭവം. ഭാര്യയുടെ ദേഹത്ത് സാത്താൻ കൂടിഎന്ന് പറഞ്ഞ് സജീർ വീട്ടിൽ ഒരു ഉസ്താദിനെ വിളിച്ചുകൊണ്ടുവന്നു. തുടർന്ന് ഉസ്താദിന്റെ മുൻപിൽ തലമുടി അഴിച്ചിട്ട് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ റെജുല ഇതിന് തയ്യാറായില്ല. താൻ ആഭിചാരക്രിയകൾക്ക് കൂട്ടുനിൽക്കില്ലെന്ന് റെജുല പറഞ്ഞു. ഇതോടെയാണ് പ്രകോപിതനായ സജീർ വീട്ടിലിരുന്ന തിളച്ച മീൻകയറി റെജുലയുടെ മുഖത്തേക്ക് ഒഴിക്കുന്നത്.
റെജുലയുടെ കരച്ചിൽകേട്ട് അയൽവാസികളും ബന്ധുക്കളും എത്തി അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് ഡോക്ടർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.








0 comments