തൃശൂർ വലപ്പാട്ട് ഭാര്യയെയും മകനെയും ഭർത്താവ് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിസ്മയ (30), നാലരവയസുകാരൻ ദക്ഷ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ച തെക്കിനിയേടത് വിജേഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ വലപ്പാട് ദയ ആശുപത്രിയിലേയ്ക്ക് മാറ്റി. ബ്ലേഡ് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.








0 comments