സമതോണം 2026; സമത കുന്നംകുളം ഓണാഘോഷം

അജ്മാൻ : സമത കുന്നംകുളം സംഘടിപ്പിച്ച ഓണാഘോഷം അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ വനിതാ അസോസിയേഷനിൽ നടന്നു. പൂക്കളമത്സരം, പായസമത്സരം, വിവിധ ഓണക്കളികൾ, ഓണസദ്യ, സമത അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഡിജെ ബൂബുവിന്റെ നേതൃത്വത്തിൽ ഡഇജെ പരിപാടിയും നടന്നു.
സാംസ്കാരിക പരിപാടി സിനിമാതാരം ജ്യോതി കൃഷ്ണ ഉദ്ഘാടനംചെയ-്തു. പ്രസിഡന്റ് കെ ആർ സുഷിൽകുമാർ അധ്യക്ഷനായി. ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റിയംഗം താലിബ്, മാസ് ഷാർജ പ്രസിഡന്റ് ഹാരിസ്, ഓർമ സെക്രട്ടറി അക്ബർ, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ പ്രസിഡന്റ് ഗിരീശൻ, സമത സെക്രട്ടേറിയറ്റ് അംഗം ഷാജൻ കുണ്ടുകുളം എന്നിവർ സംസാരിച്ചു.സമത കുന്നംകുളം സെക്രട്ടറി പി എസ് സൈഫുദ്ദീൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ഫൈസൽ കോട്ടോൽ നന്ദിയും പറഞ്ഞു.








0 comments