Deshabhimani

കുവൈത്തിൽ തണുപ്പുകാലം വൈകുന്നു

Kuwait
വെബ് ഡെസ്ക്

Published on Oct 15, 2026, 07:33 AM | 1 min read

കുവൈത്ത് സിറ്റി : ഒക്ടോബർ പകുതിയിലെത്തിയിട്ടും കുവൈത്തിൽ അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നു. ഈ കാലയളവിൽ സാധാരണയായി അനുഭവപ്പെടുന്നതിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ ചൂടെന്നും തണുപ്പുകാലത്തിന്റെ വരവ് വൈകുന്നതായും കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ വ്യക്തമാക്കി.


കുവൈത്ത് അന്താരാഷ-്ട്ര വിമാനത്താവളത്തിൽ സമീപ ദിവസങ്ങളിൽ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലും ഈ സമയത്തെ സാധാരണ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


രാജ്യത്ത് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തീരപ്രദേശങ്ങളിൽ ഈർപ്പവും താരതമ്യേന ഉയർന്ന നിലയിലാണ്. താപനില കുറയേണ്ട സമയത്തും ചൂട് തുടരുന്നത് ഋതുമാറ്റം വൈകുന്ന ‘ക്രീപ്പിങ് സീസൺസ്’ എന്ന പ്രതിഭാസത്തിന്റെ സൂചനയാണെന്ന് ഈസ റമദാൻ അഭിപ്രായപ്പെട്ടു.


സാധാരണയായി ഒക-്ടോബർ ആദ്യത്തോടെ കടുത്ത ചൂടിന് കുറവുവന്ന് രാജ്യം തണുപ്പുകാലത്തിലേക്ക് നീങ്ങിത്തുടങ്ങാറുണ്ട്. എന്നാൽ ഇത്തവണ മാസം പകുതിയായിട്ടും ചൂടിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞയാഴ-്ച പ്രതീക്ഷിച്ച മഴയും ലഭിച്ചില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home