ad
Deshabhimani

print edition ഷോപ്പിങ്‌ രീതികൾ അടിമുടി മാറും; ട്രയൽ റൂം ഇല്ലാതെ വസ്ത്രം 
‘ഇട്ടുനോക്കാം'

TRIAL ROOM
വെബ് ഡെസ്ക്

Published on Dec 15, 2025, 02:09 AM | 1 min read

തിരുവനന്തപുരം: ഷോപ്പിങ് രീതികൾ അടിമുടി മാറ്റാനൊരുങ്ങി കൊച്ചി ആസ്ഥാനമായ സാപ്പിയൻ ഇന്നൊവേഷൻ. ട്രയൽ റൂമിൽ കയറി വസ്ത്രങ്ങൾ മാറിമാറി ഇട്ടുനോക്കാതെ എഐയുടെ സഹായത്തോടെ വസ്ത്രം നമ്മുടെ ശരീരത്തിന് പാകമാണോ എന്ന്‌ നിമിഷങ്ങൾക്കകം അറിയാം.


വസ്ത്രവ്യാപാര മേഖലയിൽ മാറ്റം കൊണ്ടുവരുന്ന സാപ്പിയൻ ഇന്നൊവേഷന്റെ ‘ടക്ക്' കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ കോവളത്ത്‌ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്‌ സംഗമത്തിന്റെ ഏഴാം പതിപ്പിലാണ്‌ ലോഞ്ച് ചെയ്തത്.


സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണംവഴിയാണ് ‘ടക്ക്' പ്രവർത്തിക്കുക. ഉപയോക്താവ് നിശ്ചിത ദൂരത്തിൽനിന്ന് ഫോട്ടോ എടുക്കണം. ഇഷ്ടപ്പെട്ട വസ്ത്രം സൈസ് ഓപ്ഷനുകളടക്കം സ്‌ക്രീനിൽ തെരഞ്ഞെടുക്കുക. ധരിച്ചാൽ എങ്ങനെയുണ്ടാകും എന്നതിന്റെ വ്യക്തമായ ഫോട്ടോ ഉടൻ സ്ക്രീനിൽ തെളിയും. വസ്ത്രം ശരീരത്തിന് എത്രത്തോളം ‘ഫിറ്റ്' ആണെന്നും കൃത്യമായി മനസ്സിലാക്കാനാകും.


ട്രയൽ റൂമിന് മുന്നിലെ തിരക്ക് ഒഴിവാക്കാനും കൂടുതൽ പേർ കൈകാര്യം ചെയ്യുന്നതിലൂടെ വസ്ത്രങ്ങൾക്ക് ഉണ്ടായേക്കാവുന്ന കേടുപാടുകൾ കുറയ്ക്കാനുമാകും. ഓൺലൈൻ കമ്പനികൾക്കും പ്രയോജനപ്പെടുത്താമെന്ന്‌ സിഇഒ റിജു ജോസും ചീഫ്‌ മാർക്കറ്റിങ്‌ ഓഫീസർ എം എച്ച്‌ ഹാൻസും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home