ad
Deshabhimani

print edition ഹഡില്‍ ഗ്ലോബല്‍ 
സ്റ്റാര്‍ട്ടപ് സംഗമത്തിന് 
ഇന്ന് തുടക്കം

huddle global 2025
വെബ് ഡെസ്ക്

Published on Dec 12, 2025, 12:04 AM | 1 min read


തിരുവനന്തപുരം

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാംപതിപ്പിന് വെള്ളിയാഴ്‌ച കോവളത്ത് തുടക്കമാകും. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ ഞായർവരെ കോവളം ലീലാ റാവിസ് ഹോട്ടലിലാണ് സംഗമം. ഞായർ രാവിലെ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വിഷണറി ടോക്ക്' നടത്തും. വെള്ളിയാഴ്ച നടക്കുന്ന ‘ലീഡര്‍ഷിപ് ടോക്കില്‍' ‘വിഷന്‍ 2031'മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും.


സ്റ്റാര്‍ട്ടപ് ഫണ്ടിങ്‌, ബിസിനസ്‌, സാങ്കേതികവിദ്യ എന്നിവയിലാണ് ഇത്തവണ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. പതിനഞ്ചിലധികം രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് പ്രതിനിധികള്‍ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home