print edition ഹഡില്‍ ഗ്ലോബല്‍ നാളെ കോവളത്ത് കൊടിയുയരും

തിരുവനന്തപുരം
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാംപതിപ്പിന് വെള്ളിയാഴ്‌ച കോവളത്ത് തുടക്കം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഞായർവരെ കോവളം ലീല റാവിസ് ഹോട്ടലിലാണ് സംഗമം. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്കിന്റെ നേര്‍ച്ചിത്രമാകുമിത്. ഞായർ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വിഷണറി ടോക്ക്' നടത്തും.
വെള്ളിയാഴ്‌ച ‘ലീഡര്‍ഷിപ്പ് ടോക്കില്‍' ‘വിഷന്‍ 2031' മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും.
15 രാജ്യങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് പ്രതിനിധികളെത്തും. 150 നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, എച്ച്എന്‍ഐകള്‍, കോര്‍പറേറ്റുകള്‍, പ്രഭാഷകര്‍, എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കും. വിവരങ്ങള്‍ക്ക്: www.huddleglobal.co.in.










0 comments