ad
Deshabhimani

ഹോട്ടൽ പണിമുടക്ക് പൂർണം

print edition ഗ്യാസ്‌ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തി

Hotel Closed
avatar
സ്വന്തം ലേഖകൻ

Published on May 07, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വാണിജ്യ പാചകവാതകത്തിന്‌ അന്യായമായി വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത്‌ ഹോട്ടൽ, ബേക്കറി പണിമുടക്ക്‌ പൂർണം. ഹോട്ടൽ, റസ്റ്റോറന്റ്‌, ബേക്കറി, തട്ടുകട ഉൾപ്പെടെ 80,000 ഭക്ഷണശാലകൾ 24 മണിക്കൂർ അടച്ചിട്ടു. പണിമുടക്ക്‌ ജനജീവിതത്തെ ബാധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ചായക്കടകളടക്കം അടഞ്ഞുകിടന്നു. ഓൺലൈൻ ഭക്ഷണവിതരണവും തടസ്സപ്പെട്ടു.

ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌സ്‌ അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, ഹോട്ടൽ ആൻഡ്‌ ബേക്കേഴ്‌സ്‌ സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കേറ്ററേഴ്‌സ്‌ അസോസിയേഷൻ, ഓൾ കേരള ഹോസ്റ്റൽ ഓണേഴ്‌സ്‌ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌.


മെയ് ഒന്നിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 3085 ആയി. പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനുവരിമുതൽ വാണിജ്യ സിലിണ്ടറിന് 1498 രൂപയാണ് വർധിപ്പിച്ചത്. ദിവസം ശരാശരി മൂന്ന്‌ സിലിണ്ടർ ആവശ്യമുള്ള ഇടത്തരം ഹോട്ടലുകൾക്കുമാത്രം ദിവസേന 3,000 ലധികം രൂപയുടെ അധിക ബാധ്യതയാണ്. ഹോട്ടൽ ആൻഡ്‌ ബേക്കേഴ്സ്‌ സമിതി യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ബുധനാഴ്ച വൈകിട്ട്‌ പന്തംകൊളുത്തി പ്രകടനംനടത്തി. കെഎച്ച്‌ആർഎ എറണാകുളത്ത്‌ പനന്പിള്ളിനഗറിൽ ഐഒസിയുടെ ഓഫീസിലേക്കും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും ധർണയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home