ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട്ടിലെ റോഡുകൾ വെള്ളം കയറിയ നിലയിൽ
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രദേശത്തെ എല്ലാ സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും യാത്രചെയ്തു വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയും ആണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫെഷണൽ കോളേജുകൾ, അംഗനവാദികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം, കണ്ണൂരിലും പത്തനംതിട്ടയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പോർഫെഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ പുഴകളുടെയും ഡാമുകളുടെയും ഇരുവശങ്ങളിലും താമസിക്കുന്നവകർക് അതീവജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡാമുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും നിർദേശമുണ്ട്.










0 comments