ad
Deshabhimani

പരിക്കിൽനിന്ന്‌ മോചിതനായില്ല; ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ ബുമ്ര പുറത്ത്

 Jasprit Bumrah
വെബ് ഡെസ്ക്

Published on Aug 02, 2026, 06:30 PM | 1 min read

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽനിന്ന്‌ ഇന്ത്യൻ പേസർ ജസ്‌പ്രീത്‌ ബുമ്ര പുറത്ത്‌. താരം പരിക്കിൽനിന്ന്‌ പൂർണ മോചിതനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ ബുമ്രയെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ പരിശീലനത്തിൽ ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല.

ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.


ബുമ്രയ്ക്കൊപ്പം മുതിർന്ന താരം രവീന്ദ്ര ജഡേജയും ഒരിടവേളക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ,ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിൽ ഇടം പിടിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 ന് കൊളംബോയിലും നടക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home