ad
Deshabhimani

print edition കാനനപാത ; പുല്ലുമേട് വഴി കൂടുതൽ തീർഥാടകരെ അനുവദിക്കാനാകില്ല : ഹെെക്കോടതി

sabarimala traditional path
വെബ് ഡെസ്ക്

Published on Dec 18, 2025, 12:15 AM | 1 min read


കൊച്ചി

ശബരിമല സന്നിധാനത്തേക്ക് വണ്ടിപ്പെരിയാർ- സത്രം- പുല്ലുമേട് വഴി കാനനപാതയിലൂടെ കൂടുതൽ തീർഥാടകരെ കടത്തിവിടാനാകില്ലെന്ന്‌ ഹെെക്കോടതി. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരെ മാത്രമെ സന്നിധാനത്തേക്ക് കടത്തിവിടാവൂവെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.


പൊലീസാണെങ്കിലും അനുവാദമില്ലാതെ ഭണ്ഡാരമുറിയിൽ കയറരുതെന്നും നിർദേശിച്ചു. ശബരിമല ദേവസ്വം ഭണ്ഡാരമുറിയിൽ ഐജി എസ് ശ്യാംസുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഡിസംബർ 11ന് പരിശോധനയ്‌ക്ക്‌ കയറിയതിലാണ് പരാമർശം. സ്പോട്ട്‌ ബുക്കിങ്ങിനായി നിലയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക കൗണ്ടർ അനുവദിക്കാനാകില്ല. അരവണ പ്ലാന്റിന് പിന്നിൽ ശർക്കര കൊണ്ടുവന്ന ചാക്കും ഒഴിഞ്ഞ നെയ്‌ ടിന്നുകളും കൂട്ടിയിട്ടിരിക്കുന്നത് ഉടൻ നീക്കണമെന്നും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home