ad
Deshabhimani

യുഡിഎഫ് കാലത്തെ കൊടിമരക്കൊള്ള: വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

high court on vigilance court report
വെബ് ഡെസ്ക്

Published on Feb 09, 2026, 08:23 PM | 1 min read

കൊച്ചി: യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഭരണസമിതി ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണം നിർദേശിച്ച് ഹെെക്കോടതി. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ സ്വർണ്ണവും പണവും ദുരുപയോഗം ചെയ്തുവെന്ന ദേവസ്വം വിജിലൻസും എസ്ഐടിയും സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവായത്.


കൊടിമരക്കൊള്ളയിൽ 2016 മുതലുള്ള എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്കു കൈമാറാനും ത്വരിത പരിശോധന നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവായി. കണ്ടെത്തിയ പൊരുത്തക്കേടുകൾ ഗുരുതരമാണെന്നും ക്രിമിനൽ ദുരുപയോഗം, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ അറിയിച്ചു.


2017ൽ ഭരണസമിതി പ്രസിഡന്റായിരുന്ന അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവും ബോർഡ് അംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. പുതിയ കൊടിമരത്തിനായി വിശ്വാസികൾ സംഭാവ നനൽകിയ സ്വർണ്ണം എവിടെയെന്നും , പഞ്ചലോഹത്തിൽ നിർമ്മിച്ച 'വാജിവാഹനം' തന്ത്രി കണ്ഠരര് രാജീവർക്ക് നൽകിയത് എന്തിനെന്നും വിജിലൻസ് അന്വേഷിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home