ad
Deshabhimani

print edition ഇതാ ആർഎസ്‌എസിന്റെ യുഡിഎഫ്‌ സർക്കാർ

rss udf.
avatar
റഷീദ്‌ ആനപ്പുറം

Published on Aug 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ഭരണ സംവിധാനത്തിൽ സന്പൂർണ കാവിവൽക്കരണവുമായി യുഡിഎഫ്‌ സർക്കാർ. യുഡിഎഫ്‌ പിന്തുണയോടെ ആർഎസ്‌എസാണ്‌ സംസ്ഥാനത്ത്‌ ഭരണം നിയന്ത്രിക്കുന്നത്‌. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത്‌ മുതൽ വെളിപ്പെട്ടതാണ്‌. ആർഎസ്‌എസ്‌ പ്രീതി ഇപ്പോൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാനും ഉത്തരവിട്ടിരിക്കുന്നു.


പിഎം ശ്രീ, വഖഫ്‌ നിയമ ഭേദഗതി, യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങൾ, സെനറ്റ്‌ പ്രതിനിധികളുടെ നാമനിർദേശം, അഡ്വക്കറ്റ്‌ ജനറൽ, സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ, ഗവ.പ്ലീഡർ നിയമനങ്ങൾ തുടങ്ങിയവയിലും ആദ്യ നയപ്രഖ്യാപനത്തിലും ബജറ്റിലും സർക്കാരിന്റെ ആർഎസ്‌എസ്‌ പാദസേവ കേരളം കണ്ടു. സ്വാതന്ത്ര്യസമര ക്വിസ്‌ ചോദ്യാവലിയിൽ സവർക്കറെ പുകഴ്‌ത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌.


സത്യപ്രതിജ്ഞാ ചടങ്ങിനുപിന്നാലെ, നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപന ചടങ്ങിലും വന്ദേമാതരം ആലപിച്ചു. നയപ്രഖ്യാപനത്തിലുംബജറ്റിലും കേന്ദ്രത്തിനെതിരെ ഒരക്ഷരം എതിർത്ത്‌ പറഞ്ഞില്ല. എംജി വിസിയായി ആർഎസ്‌എസ്‌ പ്രമുഖൻ ഡോ. മാവൂതിന്റെ നിയമിച്ചപ്പോഴും 19 ആർഎസ്‌എസുകാരെ സെനറ്റിൽ നിയമിച്ചപ്പോഴും അറിഞ്ഞില്ലെന്നായിരുന്നു മറുപടി. മൂന്ന്‌ വിസിമാർ ആർഎസ്‌എസ്‌ ചടങ്ങിൽ പങ്കെടുത്തപ്പോഴും സർക്കാർഎതിർത്തില്ല. തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിച്ചത്‌ ആർഎസ്‌എസ്‌ അനുഭാവിയായ ശേഷാദ്രിനാഥനെയാണ്‌. ഗവ.പ്ലീഡർമാരിൽ ആർഎസ്‌എസുകാരുണ്ടെന്ന്‌ കെഎസ്‌യുക്കാർതന്നെ പറഞ്ഞു. ആർഎസ്‌എസ്‌ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുമെന്ന്‌ യുഡിഎഫ്‌ വ്യക്തമാക്കികഴിഞ്ഞു. വഖഫ്‌ നിയമ ഭേദഗതി നടപ്പാക്കുമെന്ന്‌ കോടതിയിൽ സർക്കാർ ഉറപ്പുംനൽകി. തെരഞ്ഞെടുപ്പിനുമുന്പുണ്ടായ ആർഎസ്‌എസ്‌ – യുഡിഎഫ്‌ ഡീലാണ്‌ എല്ലാ പ്രവൃത്തിയിലും പ്രതിഫലിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home