കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ സജീവമാകുന്നുവെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂർ കോഴിക്കോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴ. കുറ്റ്യാടി, തൊട്ടില്‍പാലം, താമരശ്ശേരി മേഖലകളിലാണ് വൈകിട്ടോടെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചത്. നിരവധി പ്രദേശങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.







0 comments