Deshabhimani

കൂത്തുപറന്പ്‌ ധീരരക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2026, 11:33 PM | 2 min read

പാലക്കാട്

സമാനതകളില്ലാത്ത പോരാട്ടചരിത്രത്തിന്റെ ഓർമ പുതുക്കി കൂത്തുപറന്പ്‌ ധീര രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്ജലി അർപ്പിച്ച്‌ യുവത. രാജീവന്റെയും മധുവിന്റെയും ബാബുവിന്റെയും ഷിബുലാലിന്റെയും റോഷന്റെയും പുഷ്‌പന്റെയും പോരാട്ടസ്‌മരണകളുമായി ആയിരങ്ങൾ ഒത്തുചേർന്നു. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ഉജ്വലമായ ഓർമ വിദ്യാഭ്യാസം കാവിവൽക്കരിക്കാനുള്ള സംഘപരിവാറിനും അതിന്‌ ഒത്താശ ചെയ്യുന്ന യുഡിഎഫ്‌ സർക്കാരിനുമെതിരെയുള്ള പോരാട്ടത്തിന്‌ കരുത്താകുമെന്ന്‌ വിളിച്ചുപറഞ്ഞ്‌ നാട്‌. രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ജില്ലായിലാകെ ഡിവൈഎഫ്‌ഐ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്‌തു. ഷൊർണൂർ ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണയും വടക്കഞ്ചേരി ബ്ലോക്കിൽ ജില്ലാ സെക്രട്ടറി ആർ ജയദേവനും ഉദ്ഘാടനം ചെയ്‌തു. കൊല്ലങ്കോട് ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ അനുസ്‌മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ സുരേഷ്ബാബുവും ചിറ്റൂർ ബ്ലോക്കിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും ഉദ്ഘാടനം ചെയ്‌തു. കുഴൽമന്ദത്ത്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീക്, ആലത്തൂരിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ എൻ നീരജ്, പുതുശേരിയിൽ എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. തൃത്താലയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം എസ് ശരത്, കൊപ്പത്ത്‌ മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എ അരുൺകുമാർ, തച്ചമ്പാറയിൽ മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്‌, പാലക്കാട്ട്‌ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, മണ്ണാർക്കാട്ടിൽ എസ്‌എഫ്‌ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് സംസീർ അഹമ്മദ്, മുണ്ടൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ്‌, ശ്രീകൃഷ്ണപുരത്ത്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ആശിഷ് എസ് ആനന്ദ്, ചെർപ്പുളശേരിയിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ, പട്ടാമ്പിയിൽ ബാലസംഘം സംസ്ഥാന സെക്രട്ടറി പി എസ് സന്ദീപ് എന്നിവരും ഉദ്ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home