അതിശക്തമായ മഴ: നീലേശ്വരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി

നീലേശ്വരം(കാസർകോട്): അതിശക്തമായ മഴയിൽ കിനാനൂർ കരിന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അണ്ടോളിൽ വെള്ളം കയറിയ വീടുകളിലും ക്യാമ്പിലും ഞായറാഴ്ച രാവിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ സന്ദർശിച്ചു. വെള്ളം കയറിയകീഴ്മാലയിലെ എം മധു, പാറക്കോലിലെ പി വി കമലാക്ഷി തുടങ്ങിയവരുടെ വീടുകൾ ഞായർ പുലർച്ചെയാണ് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ സന്ദർശിച്ചത്. സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. സി പി ഐ എം നേതാക്കളായ കെ ലക്ഷ്മണൻ, പാറക്കോൽ രാജൻ എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു.
അണ്ടോളിൽ വെള്ളം കയറിയ വീടുകളിലും ക്യാമ്പിലും കാഞ്ഞങ്ങാട് MLA ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിക്കുന്നു.
കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് നീലേശ്വരം നഗരസഭയിലെ ചാത്തമത്തെ 15 ഓളം കുടംബങ്ങളെ ശനിയാഴ്ച അർധരാത്രി മാറ്റിപ്പാർപ്പിച്ചിരുന്നു. 46 പോരെും ചാത്തമത്ത് പാടാർകുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലേക്കാണ് മാറ്റിയത്. വീട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇതിനൊപ്പം മാറ്റി .
രക്ഷാപ്രവർത്തത്തിന് ചാത്തമത്തെ യുവജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. അതേസമയം, രക്ഷാപ്രവർത്തനങ്ങൾക്ക് പൊലീസിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സേവനം ഇല്ലാതെ പോയത് പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്‌ച രാവിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് പകുതിയോളം കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തി. 6
കുടുംബങ്ങളിലായി 18 പേർ ഇപ്പോൾ ക്യാമ്പിലുണ്ട്.









0 comments