ad
Deshabhimani

കണ്ണൂർ പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

Kannur.jpg

കണ്ണൂർ പേര്യ ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ

വെബ് ഡെസ്ക്

Published on Aug 02, 2026, 04:53 PM | 1 min read

കണ്ണൂർ: കടുത്ത മഴയെത്തുടർന്ന് കണ്ണൂർ പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നെങ്കിലും ചെറിയ തോതിലായിരുന്നതിനാൽ പെട്ടെന്നുതന്നെ കല്ലും മണ്ണും ഒക്കെ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. അവിടെയാണ് ഇപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടത്.


ഇന്ന് ഉച്ചയോടെയാണ് സംഭവം. വയനാട് നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളും തിരിച്ചുള്ളവയും കുടുങ്ങി കിടക്കുകയാണ്. മറ്റു റോഡുകൾ അപകടസാധ്യത കണക്കിലെടുത്ത് അടച്ചിരിക്കുന്നതിനാൽ ഇതുവഴിയാണ് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങളെല്ലാം പോകുന്നത്. റോഡിലെ കല്ലും മണ്ണും നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home