ad
Deshabhimani

'മോദിയോട് സ്നേഹം, താമസം ദുബായിൽ'; വിവേക് ​​ഒബ്‌റോയിക്കും മാധവനുമെതിരെ രാജ് താക്കറെ

 Raj Thackeray Vivek Oberoi R Madhavan.jpg

രാജ് താക്കറെ, വിവേക് ​​ഒബ്‌റോയി, ആർ മാധവൻ

വെബ് ഡെസ്ക്

Published on Aug 02, 2026, 04:44 PM | 1 min read

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും വാനോളം പുകഴ്ത്തിയ ബോളിവുഡ് നടന്മാരായ വിവേക് ഒബ്റോയ്ക്കും ആർ മാധവനുമെതിരെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ രംഗത്ത്. ഇന്ത്യയോടും മോദിയോടും അത്രയും സ്നേഹമുണ്ടെങ്കിൽ എന്തിനാണ് ദുബായിൽ സ്ഥിരതാമസമാക്കിയെതന്ന് അദ്ദേഹം ചോദിച്ചു.


പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച ആർ മാധവനും മോദിയുടെ ജീവിത കഥ പ്രമേയമാക്കിയ ചിത്രത്തിൽ അഭിനയിച്ച വിവേക് ഒബ്റോയും ദുബായിലാണ് താമസം. സർക്കാർ സ്പോൺസർ ചെയ്യുന്ന സിനിമകൾ അഭിനയിച്ച് ഇരുവരും ദുബായിലേക്ക് മടങ്ങുകയാണ്. ഇന്ത്യയിലെ കാര്യങ്ങൾ അത്രയധികം മികച്ചതാണെങ്കിൽ എന്തിനാണ് രണ്ട് താരങ്ങളും ദുബായിൽ താമസമാക്കിയത്?, മോദിയാണ് ഇന്ത്യയെ വളർത്തുന്നത് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അവർ വിദേശത്ത് താമസിക്കുന്നത്?, എന്തുകൊണ്ടാണ് അവർ കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് താക്കറെ ഉന്നയിച്ചത്. രാജ്യത്ത് ആയിരക്കണക്കിന് വ്യവസായികൾ തങ്ങളുടെ ബിസിനസ് അവസാനിപ്പിച്ച് രാജ്യം വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home