ad
Deshabhimani

print edition ഹീറ്റ് സ്‌ട്രോക്ക് 
ക്ലിനിക്കുകള്‍ തുറന്നു

heat strok
വെബ് ഡെസ്ക്

Published on Apr 18, 2026, 02:23 AM | 1 min read

തിരുവനന്തപുരം: ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാൻ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഹീറ്റ് ഹെല്‍ത്ത് ആക്‌ഷന്‍ പ്ലാനും ആവിഷ്‌കരിച്ചിട്ടുണ്ട്. ക്ലിനിക്കുകളില്‍ ആവശ്യമായ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തി.

ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കscreി. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home