ad
Deshabhimani

ഓട്ടോയിൽ സ്വർണാഭരണങ്ങളടങ്ങുന്ന പേഴ്സ് മറന്നു വച്ചു; തിരിച്ചേൽപ്പിച്ച് മാതൃകയായി ഹസൻക്കുഞ്ഞ്

gold
വെബ് ഡെസ്ക്

Published on Aug 04, 2025, 09:56 PM | 1 min read

കണ്ണൂർ : കണ്ണൂർ മുനീശ്വരൻ കോവിൽ ഓട്ടോറിക്ഷയിൽ മറന്ന് വെച്ച സ്വർണ്ണാഭരണവും പണവും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി. ഓട്ടോ ഡ്രൈവറായ താഴെ ചൊവ്വ അമ്പാടിമുക്ക് സ്വദേശിയായ ഹസൻ കുഞ്ഞാണ് ഉടമയ്ക്ക് പേഴ്സ് തിരിച്ച് നൽകി മാതൃകയായത്.


കണ്ണൂർ ടൗൺ പോലിസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ് ഐ ഷഹീഷ് കെ.കെ അസി. സബ്ബ് ഇൻസ്പെക്ടർ വിജിത്ത്, നാസർ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണവും പണവും മറ്റ് രേഖകളും കൈമാറിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home