ad
Deshabhimani

കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പീഡന പരാതി

tirurangadi police station
വെബ് ഡെസ്ക്

Published on Mar 02, 2025, 02:00 PM | 1 min read

മലപ്പുറം: സഹപ്രവർത്തകയോട്‌ മോശമായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ കേസ്. കളത്തിങ്ങൽപാറ എഎംഎൽപി സ്‌കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റുമായ എ വി അക്ബർ അലിക്കെതിരെയാണ് കേസ്‌. സ്‌കൂളിലെ അധ്യാപിക നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസാണ്‌ കേസെടുത്തത്‌.


കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന നേതാവാണ് അക്ബര്‍. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അക്ബർ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ താത്കാലിക അധ്യാപികയാണ് പരാതി നൽകിയത്. ആളൊഴിഞ്ഞ ക്ലാസ് റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും പരാതിയിൽ പറയുന്നു. പീഡന ശ്രമം നടന്നതിന് ശേഷം മാനസികമായി തകർന്ന യുവതി രണ്ട് തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.


ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ എം മൂന്നിയൂർ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി എം ദേവദാസൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം പി വി അബ്ദുൾ വാഹിദ്, ലോക്കൽ സെക്രട്ടറി ടി പി നന്ദനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home