ഹാപ്പി ലോങ് ലൈഫ്: കാന്‍സര്‍ രോഗികള്‍ക്കായി കെഎസ്ആർടിസി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന പദ്ധതിയുടെ ഹാപ്പി ലോങ് ലൈഫ് കാര്‍ഡിന്റെ പ്രകാശനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിക്കുന്നത്.
ഓര്‍ഡിനറി സര്‍വീസ് മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യയാത്ര ലഭിക്കും. ഹാപ്പി ലോങ് ലൈഫ് എന്ന പേരിലുള്ള കാർഡില്‍ രോഗിയാണെന്ന വിവരം രേഖപ്പെടുത്തുകയില്ലെന്നും മന്ത്രി അറിയിച്ചു. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് കാര്‍ഡില്‍ സൗജന്യ യാത്ര ചെയ്യാവുന്നത്. കാര്‍ഡ് ദുര്‍വിനിയോഗം ചെയ്താല്‍ റദ്ദാക്കും.
www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
ചീഫ് ഓഫീസില്‍ നിന്നും ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടില്‍ എത്തിക്കും. കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരൻ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ പദ്ധതിയും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.










0 comments