പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം

പത്തനംതിട്ട : പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷണം പോയത്.
സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മല്ലപ്പള്ളിയിലെ സെമിത്തേരികളില്‍ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് മോഷ്ടിച്ചിരിക്കുന്നത്. അതേസമയം, മുമ്പ് നടന്ന മോഷണങ്ങളില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ മോഷണം പോകുന്നത്. പള്ളി സെമിത്തേരിയിൽ സിസിടിവികൾ സ്ഥാപിച്ചിട്ടില്ല. നിലവിൽ മോഷണം നടന്ന സ്ഥലത്തെ സമീപത്ത് കൂടി കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.









0 comments