ഏഷ്യൻ ഗെയിംസ് വുഷു: വിക്രാന്ത് ബലിയന് തോൽവി

വിക്രാന്ത് ബലിയൻ| Photo: Social Media
നഗോയ (ജപ്പാൻ) : ഏഷ്യൻ ഗെയിംസ് വുഷുവിൽ ഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി. പുരുഷന്മാരുടെ 75 കിലോഗ്രാ സാൻഡ വിഭാഗം പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിക്രാന്ത് ബലിയൻ പുറത്തായി. ഇറാന്റെ സൊഹൈൽ മൂസാവിയോട് നേരിട്ടുള്ള റൗണ്ടുകൾക്കാണ് വിക്രാന്ത് പരാജയപ്പെട്ടത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ താരത്തിന് അനുകൂലമായ അവസരങ്ങൾ നൽകാതെയാണ് ഇറാന്റെ സൊഹൈൽ മൂസാവി 0-2 (രണ്ട് റൗണ്ടുകളിലും 5-0) എന്ന ഏകപക്ഷീയമായ സ്കോറിന് വിജയം നേടിയത്.
ഇന്ത്യൻ ആർമി താരം കൂടിയായ വിക്രാന്ത് മികച്ച പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും ഇറാന്റെ അതിവേഗ കിക്കുകൾക്കും പഞ്ചുകൾക്കും മുന്നിൽ അത് ഫലം കണ്ടില്ല. ഇതോടെ വുഷു 75kg വിഭാഗത്തിൽ മെഡൽ പോരാട്ടത്തിലേക്ക് മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. വനിതകളുടെ 52 കിലോഗ്രാം വിഭാഗം പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ അപർണ ദഹിയയും ഇറാൻ പ്രതിരോധത്തിന് മുന്നിൽ വീണിരുന്നു.








0 comments