ad
Deshabhimani

print edition അധ്യാപക നിയമനത്തില്‍ 
യുജിസി ചട്ടം
കര്‍ശനമാക്കാന്‍ ഗവര്‍ണര്‍

Rajendra Vishwanath Arlekar

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

വെബ് ഡെസ്ക്

Published on May 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ അധ്യാപക നിയമനത്തിൽ യുജിസി ചട്ടം പാലിക്കണമെന്ന നിര്‍ദേശവുമായി ഗവര്‍ണര്‍. ആരോഗ്യസര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം.

സര്‍വകലാശാലകളുടെ അ ഫിലിയേറ്റഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിന് യുജിസി മാനദണ്ഡം പാലിക്കപ്പെടുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണിത്‌.


ഫെബ്രുവരിയില്‍ സമാനമായ നിര്‍ദേശം ഉന്നതവിദ്യാഭ്യാസ വകുപ്പും നൽകിയിരുന്നു. യുജിസി ചട്ട പ്രകാരം അധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയാണ് മിനിമം യോഗ്യത. യുജിസി യോഗ്യതയില്ലാത്ത അധ്യാപകർക്ക് അതു നേടാൻ 2021-ലെ സ്വാശ്രയ കോളേജ് നിയമത്തിൽ ഇളവ്‌ അനുവദിച്ചിരുന്നു.


എന്നാല്‍, സ്വാശ്രയ കോളേജുകള്‍ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഇതിനുപുറമെ റാഗിങ്, മയക്കുമരുന്ന് ഉപയോഗം എന്നിവ തടയാന്‍ സര്‍വകലാശാലകള്‍ സ്വീകരിക്കേണ്ട നടപടിയും ചര്‍ച്ച ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home