ad
Deshabhimani

print edition 3.15 ലക്ഷംപേർക്ക് 
സർക്കാർ ജോലി

PSC
വെബ് ഡെസ്ക്

Published on May 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിൽ ചരിത്രപരമായ മുന്നേറ്റം സാധ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. 10 വർഷത്തിനിടെ 3,15,512 പേർക്ക്‌ പിഎസ്‍സി വഴി നിയമനശുപാർശ നൽകി. മറ്റിടങ്ങളിൽ സ്ഥിരംതസ്തികൾ വെട്ടിക്കുറച്ച് താൽകാലിക നിയമനം നടത്തുമ്പോഴാണ് കേരള പിഎസ്‍സിയിൽ വർഷം മുപ്പതിനായിരത്തിലേറെ നിയമനം. പുതിയ തസ്‌തിക സൃഷ്‌ടിച്ചും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തും നടപടികൾ പൂർണമായും ഓൺലൈനാക്കിയുമാണ് നേട്ടം സാധ്യമാക്കിയത്.


യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമകുരുക്കുകൾ അഴിച്ചു. റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് പിഎസ്‍സി വളർന്നു. ഒന്നാം പിണറായി സർക്കാർ 1,61,268പേർക്കും രണ്ടാം പിണറായി സർക്കാർ 1,47,380പേർക്കും നിയമന ശുപാർശ അയച്ചു. കഴിഞ്ഞവർഷം 37,425 പേർക്കാണ് ശുപാർശ അയച്ചത്. തുടർച്ചയായി മൂന്നാംവർഷവും 34,000ത്തോളം നിയമന ശുപാർശ നൽകി. ഈ വർഷം ഇതുവരെ 9253 പേർക്കും. 371 റാങ്ക് പട്ടികകളും 405 ചുരുക്കപ്പട്ടികകളും പ്രസിദ്ധീകരിച്ചു.


യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ കണക്കുപ്രകാരം രാജ്യത്തെ 50ശതമാനത്തിലേറെ പിഎസ്‍സി നിയമനങ്ങളും കേരളത്തിലാണ്. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി ആകെ നിയമന ശുപാർശ നൽകിയത്‌ 67,711 പേർക്കാണ്‌. കേരളത്തിൽ മാത്രം 34,194 (51 ശതമാനം).


​ഉദ്യോഗാർഥികൾക്ക് 
ആശങ്ക


സർക്കാർ രൂപീകരിക്കും മുമ്പേ പിൻവാതിൽ നിയമനത്തിനുള്ള യുഡിഎഫ് നീക്കം ആരംഭിച്ചതോടെ ഉദ്യോഗാർഥികളും ആശങ്കയിൽ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമന നിരോധനവും റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടലും പതിവായിരുന്നു. അന്ന് അഞ്ചുവർഷത്തിൽ ‌13,000ത്തോളം പേരെ‌ അനധികൃതമായി നിയമിച്ചു. അത് ഇക്കുറിയും ആവർത്തിക്കുമോയെന്നാണ് ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home