ad
Deshabhimani

'പൊലീസോ കോടതിയോ വന്നാലും നിലപാടിൽ മാറ്റമില്ല! ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; വിവാദ പ്രസ്താവന ആവർത്തിച്ച് ഗോപാലകൃഷ്ണൻ

B Gopalakrishnan.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 01, 2026, 07:02 AM | 1 min read

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ വർഗീയ കാർഡുമായി ബിജെപി. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരിൽ 'ഹിന്ദു എംഎൽഎ' ഇല്ലെന്ന തന്റെ വിദ്വേഷ പരാമർശം ആവർത്തിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ​ഗുരുവായൂരിൽ ഒരു ഹിന്ദു എം.എ.എ വേണമെന്നതാണ് തന്റെ പ്രധാന ആവശ്യമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.


കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ ഇല്ലാത്തത് ഹിന്ദു രാഷ്ട്രീയത്തിന്റെ അഭാവം മൂലമാണെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു. തന്റെ പ്രസ്താവനയിൽ മാറ്റമില്ലെന്നും പൊലീസോ കോടതിയോ തന്നെ വന്നാലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഗോപാലകൃഷ്ണൻ ആവർത്തിച്ചു.


കേരളത്തിന് നിലവിൽ ആവശ്യം 'പൊളിറ്റിക്കൽ ഹിന്ദുത്വം' ആണെന്ന് ബി. ഗോപാലകൃഷ്ണൻ വാദിക്കുന്നു. മതസൗഹാർദ്ദത്തിന്റെ നാടായ ഗുരുവായൂരിൽ വിഷം കലർത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയരുകയാണ്.


വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകൾ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെയോ ജനകീയ പ്രശ്നങ്ങളെയോ അഭിമുഖീകരിക്കുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാളിതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ജനകീയ നേതാക്കളെ ജാതീയമായി അധിക്ഷേപിക്കുന്ന നിലപാടാണ് ഗോപാലകൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home