ad
Deshabhimani

ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി

good  friday

ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിലേക്ക് കുരിശുമേന്തിയെത്തിയ ലിയോ മാർപാപ

വെബ് ഡെസ്ക്

Published on Apr 03, 2026, 06:33 AM | 1 min read

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. മാനവികതയുടെ മോചനത്തിനായി കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെയും ആത്മത്യാഗത്തിന്റെയും ഓർമ പുതുക്കിയാണ് വിശ്വാസിസമൂഹം ഈ ദിനം ആചരിക്കുന്നത്.


GOOD FRIDAYപെസഹാ വ്യാഴാഴ്ച പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ് ഡോ. തോമസ് 
ജെ നെറ്റോ കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കുന്നു.


വിവിധ പള്ളികളിൽ പുലർച്ചെ മുതൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും നടന്നു. യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴി യാത്രകൾ പലയിടങ്ങളിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു. മലയാറ്റൂർ ഉൾപ്പെടെയുള്ള പുണ്യസങ്കേതങ്ങളിലേക്ക് ആയിരക്കണക്കിന് തീർഥാടകരാണ് കുരിശുമേന്തി മലകയറുന്നത്.


പീഡനമനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള യേശുവിന്റെ പോരാട്ടവും സഹനവും സമകാലിക ലോക സാഹചര്യത്തിലും വലിയ പ്രസക്തിയുള്ളതാണെന്ന് സഭാ നേതാക്കൾ സന്ദേശങ്ങളിൽ ഓർമ്മിപ്പിച്ചു. ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും പള്ളികളിൽ നടന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home