നദിയിൽ നഷ്ടപ്പെട്ട സ്വർണമാല മുങ്ങിയെടുത്ത് സ്കൂബാ ടീം

ആറ്റിങ്ങൽ: നദിയിൽ നഷ്ടപ്പെട്ട സ്വർണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് തിരികെ നൽകി സ്കൂബാ ടീം. സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ നാവായിക്കുളം വെട്ടിയറ സ്വദേശി അർജുൻരാജിന്റെ രണ്ടര പവന്റെ മാലയാണ് പള്ളിമുക്ക് മണ്ണൂർ ഭാഗത്ത് വാമനപുരം നദിയിൽ നഷ്ടപ്പെട്ടത്.
ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ നിലയത്തിൽ സഹായം അഭ്യർഥിച്ചതോടെ സ്റ്റേഷൻ ഓഫീസർ എസ് ബി അഖിലിന്റെ നേതൃത്വത്തിൽ അഷറഫ്, നിഷാന്ത്, പ്രണവ്, സതീശൻ, സുജിത്, ശരത് ലാൽ, ബിജു എന്നിവരെത്തി മാല മുങ്ങിയെടുത്തു.









0 comments