തൃശൂരിൽ നാലംഗ സംഘം യുവാവിനെ വീട് കയറി ആക്രമിച്ചു

പരിക്കേറ്റ ജിത്ത്
തൃശൂർ:നാലംഗ സംഘം യുവാവിനെ വീട് കയറി ആക്രമിച്ചതായി പരാതി. വെളുത്തൂർ കുണ്ടോളി റോഡിൽ ആലങ്ങാട്ട് രാമൻകുട്ടിയുടെ മകൻ ജിത്തിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. പരിസരവാസികളായ യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും വീട്ടുകാർ പറഞ്ഞു. അന്തിക്കാട്
പെലീസ് കേസെടുത്തു.









0 comments