ക്ഷേത്രോത്സവത്തിൽ ഗണഗീതം: വ്യാപകപ്രതിഷേധം

കടയ്ക്കൽ: ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഇട്ടിവ മേഖലാ പ്രസിഡന്റ് പ്രതിൻ ആണ് കടയ്ക്കൽ പരാതി നൽകിയത്. ശനി രാത്രിയാണ് ഗാനമേള നടന്നത്. ഗാനമേള സ്‌പോൺസർചെയ്ത ടീം ഛത്രപതി എന്ന സംഘം ഈ പാട്ട് പാടണമെന്ന് നിർദേശിച്ചിരുന്നതായും ട്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു. ക്ഷേത്രത്തിനു മുന്നിലെ ആർഎസ്എസിന്റെ കൊടിമരവും പതാകകളും തോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി ദേവസ്വം ബോർഡിനും പരാതി നൽകി.








0 comments